Thu. Jan 23rd, 2025

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം (എംഎന്‍എം) പാര്‍ട്ടി ഡിഎംകെയില്‍ ചേര്‍ന്നു. കമല്‍ഹാസനും ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു കൂടികാഴ്ച.

2025 ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന് ഒരു സീറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിനു വേണ്ടി ഡിഎംകെ സഖ്യത്തില്‍ച്ചേര്‍ന്നുവെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം കമല്‍ഹാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും പാര്‍ട്ടി പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉണ്ടാവുമെന്നും കമല്‍ഹാസന്‍ അറിയിച്ചു.