Mon. Dec 23rd, 2024

ചണ്ഡീഗഢ്: ഡല്‍ഹി ചലോ മാര്‍ച്ചിനിടയിൽ കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. കേസ് പഞ്ചാബിനോ ഹരിയാനയ്ക്കോ കൈമാറാനാകില്ലെന്ന് കോടതി അറിയിച്ചു.

വിരമിച്ച ഹൈക്കോടതി ജഡ്ജിയും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എഡിജിപി റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും അടങ്ങുന്ന മൂന്നംഗ സമിതിയെ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്ന് വൈകുന്നേരത്തിന് മുൻപായി എഡിജിപിയുടെ പേര് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 21 നാണ് കര്‍ഷകനായ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടത്.