Wed. Jan 22nd, 2025
indian navy release

നൈജീരിയൻ നാവിക സേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പല്‍ ജീവനക്കാരെ വിട്ടയക്കുന്നു. അസംസ്‌കൃത എണ്ണ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 8 മാസം മുൻപാണ് ഇവരെ തടവിലാക്കിയത്. 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലും ജീവനക്കാരുടെ പാസ്സ്പോർട്ടും വിട്ട് നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്കക്കം നാട്ടില്‍ തിരികെയെത്തുമെന്ന് എറണാകുളം കടവന്ത്ര സ്വദേശി സനു ജോസ്‌ അറിയിച്ചു. വിജിത്ത്, മില്‍ട്ടണ്‍ എന്നിവരാണ് സനുവിന് പുറമെ സംഘത്തിലുണ്ടായിരുന്ന മലയാളികള്‍.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.