Sun. Jan 19th, 2025

സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക്. ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈംത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് വേഷമാണ് സിജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡില്‍ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എംപിഎം പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ജഗന്‍. അഹാന കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ ആല്‍ബവും ഒരുക്കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം