Fri. Nov 22nd, 2024
arnab

അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (ടിഇആർഐ) മുൻ മേധാവിയുമായ ആർ പച്ചൗരി ഡൽഹി ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ മാപ്പ് പറഞ്ഞ് റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പച്ചൗരിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കിയിയിട്ടും അർണബ് അടക്കമുള്ള പല മാധ്യമ പ്രവർത്തകരും വാർത്ത പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. “ഈ കോടതിയുടെ ഉത്തരവുകൾ മനഃപൂർവം അനുസരിക്കാത്ത, അനുസരണക്കേട് കാണിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ബഹുമാനപ്പെട്ട കോടതി 18.02.2015-ന് പുറപ്പെടുവിച്ച C.S (OS) 425 ഉത്തരവിന്റെ പരിധിയിൽ വരില്ല എന്ന ഉത്തമ വിശ്വാസത്തിലാണ് ആരോപണവിധേയമായ വാർത്ത ഞാൻ സംപ്രേക്ഷണം ചെയ്തത്’ എന്ന് അർണബ് സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം