Sun. Dec 22nd, 2024

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജെഎസ്‌കെ’ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. പ്രവീണ്‍ നാരായണനാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഇളയമകന്‍ മാധവ് സുരേഷും ചിത്രത്തിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ 205-ാംമത്തെ ചിത്രമായാണ് ജെഎസ്‌കെ എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. ശ്രുതി രാമചന്ദന്‍, ദിവ്യാ പിള്ള, അസ്‌കര്‍ അലി, ബൈജു സന്തോഷ്, യദു കൃഷ്ണന്‍, രജത് മേനോന്‍, അഭിഷേക് രവീന്ദ്രന്‍, കോട്ടയം രമേശ്, ജയന്‍ ചേര്‍ത്തല,നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, ദിലീപ് മേനോന്‍, വൈഷ്ണവി രാജ്, അപര്‍ണ, രതീഷ് കൃഷ്ണന്‍, ജയ് വിഷ്ണു, ഷഫീര്‍ ഖാന്‍, ജോസ് ചെങ്ങന്നൂര്‍, മഞ്ജുശ്രീ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം