ലണ്ടൻ: 2023 ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജിയോർജി ഗോസ് പോഡിനോവിന്റെ ടൈം ഷെൽട്ടറിന് ലഭിച്ചു. ബള്‍ഗേറിയന്‍ എഴുത്തുകാരനും വിവർത്തകനുമായ ഇദ്ദേഹം പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ്. ടൈം ഷെല്‍ട്ടര്‍ വിവർത്തനം നടത്തിയത് ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ഏഞ്ചല റോഡെലാണ്. ബൾഗേറിയൻ സാഹിത്യകാരനായ ജോർജി ഗോസ്‌പോഡിനോവിന്റെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന മൂന്നാമത്തെ നോവലാണ് ടൈം ഷെൽട്ടർ. ഏകദേശം 62,000 ഡോളർ വിലമതിക്കുന്ന 50,000 ബ്രിട്ടീഷ് പൗണ്ടിന്റെ സമ്മാനം ഏഞ്ചല റോഡെലുമായി പങ്കിടും. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഇരുവരും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
By Shilpa Indhu
വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം