Tue. Nov 5th, 2024

തിരുവനന്തപുരം: 2022ലെ പി പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍, കഥ എന്നിവയ്ക്കുള്ള സാഹിത്യപുരസ്‌കാരവും തിരക്കഥ സംവിധാനം എന്നിവയ്ക്കുള്ള ചലച്ചിത്ര പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്. മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം എം മുകുന്ദന്‍ കരസ്ഥമാക്കി. ‘നിങ്ങള്‍’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. വെള്ളിക്കാശ് എന്ന ചെറുകഥയിലൂടെ വി ജെ ജെയിംസ് മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രമാണ് ലിജോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബി 32 മുതല്‍ 44 വരെ ‘ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യമാണ് മികച്ച തിരക്കഥാകൃത്ത്. സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യുമെന്ന് പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ ചന്ദ്രശേഖര്‍ എന്നിവര്‍ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം