മലയാള ചിത്രം ദൃശ്യം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും ജോര്‍ജ്ജുകുട്ടിയായി എത്തുക എന്നാണ് വിവരം. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം.
By Shilpa Indhu
വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം