Wed. Dec 18th, 2024

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രമായ ബറോസ് ആ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസണ്‍ അഞ്ച് വേദിയില്‍ ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ മാധവനും നടന്‍ പൃഥ്വിരാജും ഇക്കാര്യം ഉറപ്പിച്ചിരുന്നു. ലോകോത്തര നിലവാരമുള്ള ചിത്രമാണ് ബറോസ് എന്നാണ് കെ മാധവന്‍ പറഞ്ഞത്. ലാലേട്ടന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബറോസ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടും ഈ വര്‍ഷം ഉണ്ടാകുമെന്നും പൃഥ്വിരാജ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം, ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് കലാസംവിധായകനായ സന്തോഷ് രാമന്‍ അടുത്തിടെ പറഞ്ഞിരുന്നു. 3 ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണ് ബറോസ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം