Sun. Dec 22nd, 2024

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 63​​-ാം​ ​പി​റ​ന്നാ​ൾ. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും ഉൾപ്പെടെ നിരവധി പേരാണ് മലയാളത്തിന്റെ പകരംവെക്കാനില്ലാത്ത അഭിനേതാവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായാണ് മോഹൻലാലിന്റെ ജനനം. 1978ൽ ‘തിരനോട്ടം’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്കുള്ള മോഹൻലാലിന്റെ അരങ്ങേറ്റം. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. ശേഷം ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ’ വില്ലൻ കഥാപാത്രമായി സിനിമയില്ലെത്തി. പിന്നീട് നായകനായും സഹനടനായും സിനിമയിൽ നിറഞ്ഞു നിന്ന മോഹൻലാൽ തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെ സൂപ്പർസ്റ്റാർ പദവിയിലേക്കുയർന്നു. 43 വർഷമായി തുടരുന്ന അഭിനയജീവിതത്തിൽ നിരവധി കഥാപാത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.