Mon. Dec 23rd, 2024

മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിംപ്സസ് ഓഫ് വാലിബന്‍ വീഡിയോ പുറത്ത് വിട്ട് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാതാക്കൾ. ഏതാനും മികവുറ്റ ഷോട്ടുകളും ഒപ്പം ടൈറ്റില്‍ റോളിലെത്തുന്ന മോഹന്‍ലാലും ഉൾപ്പെടുന്നതാണ് വീഡിയോ. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെയധികം പ്രേക്ഷകപ്രീതി നേടിയിരുന്നു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.