Wed. Jan 22nd, 2025

ടൈഗര്‍ 3 യുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന് പരിക്ക്. അഞ്ച് കിലോയുടെ ഡംബെല്‍ ഉയര്‍ത്തുന്നതിനിടെ സല്‍മാന്‍ ഖാന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കുപറ്റിയ കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ താരം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പിന്തിരിഞ്ഞ് നില്‍ക്കുന്ന ഒരു ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. പരിക്കേറ്റ ഇടതുതോളില്‍ പെയിന്‍ റിലീവ് പാച്ച് വച്ചിരിക്കുന്നതായി ചിത്രത്തില്‍ കാണാം. ‘ഈ ലോകം മുഴുവന്‍ നിന്റെ തോളില്‍ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോള്‍, ലോകം എന്നത് വിടൂ, അഞ്ചു കിലോയുടെ ഡംബല്‍ ഉയര്‍ത്താന്‍ പറ്റുമോ എന്ന് അവന്‍ ചോദിക്കും. ടൈഗറിന് പരിക്കേറ്റു’, എന്നാണ് താരം ട്വീറ്റ് ചെയ്തത്. ചിത്രത്തിലെ വമ്പന്‍ സംഘട്ടനരംഗത്ത് അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാന്‍ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. പഠാനില്‍ ടൈഗറായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം