Thu. Apr 3rd, 2025

റിലീസിന് മുന്‍പേ ‘ചാള്‍സ് എന്റര്‍പ്രൈസസി’ന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം. നേരത്തെ ചിത്രത്തിന്റെ വിതരണാവകാശം റിലയന്‍സ് എന്റര്‍ടെയിന്റ്മെന്റും എപി ഇന്റര്‍നാഷണലും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. പൊതുവെ വന്‍ ബഡ്ജറ്റുകളിലൊരുങ്ങുന്ന ചിത്രങ്ങളുടേതാണ് സാധാരണയായി റിലീസിന് മുന്നേ സാറ്റ്ലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ വിറ്റുപോകാറുള്ളത്. ആ രീതിയെ മാര്‌റി മറിച്ചുകൊണ്ടാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’ സിനിമയുടെ സ്ട്രീമിങ്ങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഉര്‍വ്വശി, ബാലുവര്‍ഗ്ഗീസ്,കലൈയരസന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാളവും തമിഴും ഇടകലര്‍ന്ന് കേരളത്തില്‍ സംഭവിക്കുന്നൊരു കഥാപശ്ചാത്തലത്തിലുള്ള ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം