Mon. Dec 23rd, 2024

‘2018’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് ഇരട്ടി മധുരം. ചാക്കോച്ചന്റെ 100-ാംമത്തെ ചിത്രമായ ‘2018’ നൂറു കോടി ക്ലബ്ബില്‍ ഇടം നോടിയിരിക്കുകയാണ്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രം ഏറെ പ്രേക്ഷകനിരൂപക പ്രശംസകളും കയ്യടികളും നേടി മുന്നേറുകയാണ്. മാര്‍ച്ച് 26-നാണ് കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായ ‘അനിയത്തിപ്രാവ്’ 25 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ നായകനിരയിലേക്ക് എത്തുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം