Sun. Dec 22nd, 2024

ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. ഒടിടി റിലീസിനായി ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂണ്‍ ഏഴിന് ചിത്രം സ്ട്രീമിങ്ങ് ചെയ്യും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. 2022 ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നത്. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം