Mon. Dec 23rd, 2024

മഹാഭാരതം സിനിമയാക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകന്‍ എസ് എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും ഇതിന് മാത്രമായി ഏകദേശം ഒരു വര്‍ഷമെടുക്കുമെന്നും രാജമൗലി പറഞ്ഞു. ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. മഹാഭാരതം ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന് താന്‍ ഏറെ നാളായി സ്വപ്നം കാണുന്നുണ്ടെന്നും അത് ഉടന്‍ പൂര്‍ത്തിയാക്കാന്‍ പോവുകയാണെന്നും രാജമൗലി വെളിപ്പെടുത്തി. ടെലിവിഷനിലെ 266 എപ്പിസോഡുകളുള്ള മഹാഭാരതം ഒരു സിനിമയാക്കുക എന്ന ദീര്‍ഘകാല സ്വപ്നം ഉടന്‍ നിറവേറ്റുമോ ഇത് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ഭാഗമാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം
പറഞ്ഞത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം