Mon. Dec 23rd, 2024

ബേസിൽ ജോസഫിനെ നായകനാക്കി മൂഹഷിൻ സംവിധാനം ചെയ്ത ‘കഠിന കഠോരമീ അണ്ഡകടാഹം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മെയ് 19ന് സോണി ലിവിലുടെ ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ആരംഭിക്കും. ഹര്‍ഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ശ്രീജ രവി, പാർവതി കൃഷ്ണ, ഷിബില ഫറ, സ്നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.