Mon. Dec 23rd, 2024

സൂരി, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ ഒരുക്കിയ വിടുതലൈ ഒന്നാം ഭാഗം ഒ ടി ടി യില്‍ പുതിയ റെക്കോര്‍ഡുമായി മുന്നേറുന്നു. പ്രമുഖ ഒടിടി പ്ലാറ്റഫോം ആയ സീ 5 ല്‍ ഏപ്രില്‍ 28 നു റിലീസ് ചെയ്ത ചിത്രം 100 ദശലക്ഷം സ്ട്രീമിംഗ് മിനിറ്റ് ആണ് പിന്നിട്ടിരിക്കുന്നത്. സീ 5 യില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം ഇത്തരത്തില്‍ ഒരു നേട്ടം സ്വന്തമാക്കുന്നത്. തീയറ്ററില്‍ ഉള്‍പ്പെടാത്ത ചില രംഗങ്ങളും ഒടിടിയില്‍ ഉണ്ട്. ബോക്‌സ് ഓഫീസില്‍ 50 കോടി രൂപ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ് പ്രേക്ഷകര്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം