Mon. Dec 23rd, 2024

ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ചിത്രീകരണം ആരംഭിച്ചിരുനെങ്കിലും, മെയ് പന്ത്രണ്ടിനാണ് മമ്മൂട്ടി എത്തിയത്. ആദ്യ ദിവസങ്ങളില്‍ യുവനിരയിലെ ശ്രദ്ധേയനായ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള അഭിനേതാക്കള്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ബസൂക്ക.പുത്തന്‍ ചിന്തകളും കൗശലക്കാരനുമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗൗതം മേനോന്‍,സിദ്ധാര്‍ത്ഥ് ഭരതന്‍, സുമിത് നേവല്‍, ദിവ്യാ പിള്ള, ഐശ്യര്യാ മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം