Mon. Dec 23rd, 2024

മാധവന്‍, സിദ്ധാര്‍ഥ്, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ‘ദി ടെസ്റ്റിൽ’ പ്രാധാന കഥാപാത്രമായി മീര ജാസ്മിൻ എത്തുന്നു. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും. ‘റണ്‍’, ‘ആയുധ എഴുത്ത്’ എന്നിവയാണ് മാധവനും മീരയും ഒന്നിച്ചഭിനയിച്ച മുന്‍ ചിത്രങ്ങള്‍. ഗായിക ശക്തിശ്രീ ഗോപാലന്‍ സംഗീത സംവിധായകയായി അങ്ങേറുന്ന ചിത്രം കൂടിയാണ് ‘ദി ടെസ്റ്റ്’. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.