Mon. Dec 23rd, 2024

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഐശ്വര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ രജനികാന്ത് എത്തുന്നുവെന്നാണ് റിപ്പോർട്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം. രജനികാന്തിനൊപ്പം വിഷ്ണു വിശാലും വിക്രാന്തും ചിത്രത്തിൽ പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.