Mon. Dec 23rd, 2024

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക ‘അമ്മ’യുടെ പക്കലുണ്ടെന്ന അമ്മ ഭരണസമിതിയംഗം നടൻ ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളി സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കയ്യിൽ പട്ടികയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ ഇതുവരെയും രേഖാമൂലം പരാതി നല്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുള്ളത് പരസ്യമായ രഹസ്യമാണെന്നും ഇടവേള ബാബു കൂട്ടിചേർത്തു. ജോലി സ്ഥലത്ത് ലഹരി മരുന്ന് ഉപയോഗിക്കണോ പൊതുസ്ഥലത്ത് മോശമായി പെരുമാറാനോ പാടില്ലെന്ന നിബന്ധന സംഘടനയുടെ ബൈലോയിൽ ഉൾപ്പെടുത്തിയതായും പുതിയ അംഗത്വ അപേക്ഷയിൽ കർശനമായി ലഹരിമരുന്ന് ഉപയോഗം പരിശോധിക്കുമെന്നും ഇടവേള ബാബു അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.