Mon. Dec 23rd, 2024

അനീഷ് ഉപാസന തിരക്കഥയും സംവിധാനം നിർവഹിക്കുന്ന ജാനകി ജാനേ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. ചെമ്പരത്തി പു വിരിയണ നാട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണന്‍ ആണ്. ചിത്രത്തിന്റെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളെക്കുറിച്ചുള്ള വർണ്ണനയാണ് ഈ ഗാനത്തിന്റെ ഉള്ളടക്കമെന്ന് സംവിധായകനായ അനീഷ് ഉപാസന പറഞ്ഞു. സൈജു കുറുപ്പും നവ്യ നായരുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റ് താരങ്ങൾ. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.