Mon. Dec 23rd, 2024

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സൈ​ജു​ ​ശ്രീ​ധ​ര​ൻ​ സംവിധാനം ചെയ്യുന്ന ‘ഫൂ​ട്ടേ​ജ്’ എന്ന ചിത്രം ഈ മാസം തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്  ഇർഫാൻ ആമിർ ആണ്. മ​ല​യാ​ള​ത്തി​ൽ​ ​ഫൗ​ണ്ട് ​ഫൂ​ട്ടേ​ജ് ​എ​ന്ന​ ​മേ​ക്കിം​ഗ് ​രീ​തി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്രം കൂടിയാണ് ‘ഫൂ​ട്ടേ​ജ്’. സൈ​ജു​ ​ശ്രീ​ധ​ര​ൻ,​ ​ശ​ബ്ന​ ​മു​ഹ​മ്മ​ദ്‌​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി​ശാ​ഖ് ​നാ​യ​ർ,​ ​ഗാ​യ​ത്രി​ ​അ​ശോ​ക് ​തു​ട​ങ്ങി​യ​വ​രാ​ണ് ചിതരത്തിലെ മറ്റ് താരങ്ങൾ. മൂ​വി​ ​ബ​ക്ക​റ്റ്,​ ​പെ​യി​ൽ​ ​ബ്ലു​ ​ഡോ​ട്ട് ​ഫി​ലിം​സ്,​ ​കാ​സ്റ്റ് ​എ​ൻ​ ​കോ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ബി​നീ​ഷ് ​ച​ന്ദ്ര​ൻ,​ ​സൈ​ജു​ ​ശ്രീ​ധ​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.