Mon. Dec 23rd, 2024

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 വിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണവുമായി ഗായകൻ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. തന്‍റെ അച്ഛനും അമ്മാവനും ചേര്‍ന്ന് പാടിയ ശിവസ്തുതിയുടെ അതേ താണ്ഡവ ശൈലിയില്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീന്‍ ആരോപിച്ചു. സംഭവത്തിൽ പിഎസ് 2 വിന്‍റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ ആര്‍ റഹ്മാനും ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ വേണ്ടെന്ന് പറയില്ലയിരുന്നുവെന്നും വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യേണ്ടിയിരുന്നിലായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാസിഫുദ്ദീന്‍റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നിര്മ്മാതാക്കൾ പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.