Mon. Dec 23rd, 2024

ഹോളിവുഡിൽ സിനിമ, ടെലിവിഷൻ തിരക്കഥാകൃത്തുക്കൾ അനിശ്ചിത കാല സമരം ആരംഭിച്ചു. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്. അതേസമയം, തിരക്കഥാകൃത്തുക്കൾ ആവശ്യപ്പെടുന്ന ആനുകൂല്യങ്ങൾ നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ നല്‍കാന്‍ കഴിയില്ലെന്നാണ് നിര്‍മാണക്കമ്പനികളുടെ നിലപാട്. എഴുത്തുകാര്‍ക്ക് പിന്തുണയുമായി ഹോളിവുഡ് സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകള്‍ രംഗത്തെത്തി. സമരം അമേരിക്കയിലെ വിനോദ-വ്യവസായത്തിന് വൻ തിരിച്ചടിയാകുമെന്നാണ് സൂചന. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.