Mon. Dec 23rd, 2024

ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ണാടകയില്‍ കലാപമുണ്ടാവുമെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക ബെളഗാവിയിലെ തെര്‍ദലില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ കുടുംബ രാഷ്ട്രീയം ഉത്തുംഗതയിലാവകുമെന്നും ഇത് കര്‍ണാടകയില്‍ കലാപങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ വികസനം റിവേഴ്‌സ് ഗിയറിലാവും. അഴിമതി വര്‍ധിക്കും. ബി.ജെ.പിക്ക് മാത്രമാണ് പുതിയ കര്‍ണാടകയിലേക്ക് നയിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം സംവരണം പുനസ്ഥാപിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം