Wed. Jan 22nd, 2025

ബിജെപി ഭരണത്തിലെത്തിയാല്‍ തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തു കളയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസ് സര്‍ക്കാരിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചെന്നും നിലവിലെ ഭരണം താഴെയിറക്കുന്നതുവരെ ബിജെപിയുടെ പോരാട്ടം അവസാനിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ചന്ദ്രശേഖര റാവു ഉവൈസിയുടെ അജണ്ടകള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദ് ലിബറേഷന്‍ ഡേ റാവു ആഘോഷിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭരണഘടനാ വിരുദ്ധമായി മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുകയാണ്. തെലങ്കാനയില്‍ ബി.ജെ.പി ഭരണത്തിലെത്തിയാല്‍ ഭരണഘടനാ വിരുദ്ധമായ ഈ സംവരണം ഞങ്ങള്‍ അവസാനിപ്പിക്കുകയും എസ്.സി, എസ്.ടി, ഒ.ബി.സി അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും,’ എന്നാണ് അമിത് ഷാ പറഞ്ഞത്. അമിത് ഷായുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. സംസ്ഥാനത്തിന്റെ കാര്യത്തില്‍ മുസ്ലിം വിരുദ്ധ പ്രസംഗമല്ലാതെ മറ്റൊന്നും ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉവൈസി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം