Sat. Jan 18th, 2025

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,193 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 67, 556 ആയി ഉയര്‍ന്നുവെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. 42 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5,31,300 ആയി ഉയര്‍ന്നു. അതില്‍ 10 എണ്ണം കേരളത്തില്‍ നേരത്തെ നടന്ന മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് പ്രകാരം 220.66 കോടി കോവിഡ് വാക്‌സിനുകളും ഇതുവരെ നല്‍കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം