Wed. Jan 22nd, 2025

ഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള എതിര്‍പ്പ് തുടരാന്‍ നീക്കവുമായി ബിജെപി. ഈ വിഷയം ഒരു സുപ്രീം കോടതി വിധിയില്‍ തീരേണ്ട കാര്യമല്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിനാല്‍ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിഷയത്തില്‍ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കും. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത സംബന്ധിച്ച ഹര്‍ജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. മതസംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പാര്‍ട്ടി നേതൃത്വം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങള്‍ പത്തു ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണ്ണായകമെന്ന് കേന്ദ്രം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് വീണ്ടും പുതിയ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയായിരുന്നു കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് നിലപാട് അറിയിക്കാന്‍ അവസരം നല്‍കണം. നിയമ നിര്‍മ്മാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണിതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം