Wed. Jan 22nd, 2025

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നല്കിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ശിക്ഷിച്ച് കൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ വാദം. കോടതി ഉത്തരവ് അനുകൂലമായാൽ മാത്രമേ ലോക്സഭാംഗത്വം  പുനസ്ഥാപിക്കുകയുള്ളൂ. മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പ്രസ്താവനക്കെതിരായ ഹർജിയിൽ രണ്ടുവർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതോടെയാണ് രാഹുൽ ഗാന്ധിക്കു ലോക്സഭാംഗത്വം നഷ്ടമായത്. രാഹുൽ ഗാന്ധിയുടെ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ മുൻമന്ത്രിയും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.  

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.