Sun. May 19th, 2024

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉയർന്നു വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് സേഫ് കേരള. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി റോഡപകടങ്ങള്‍  കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒട്ടാകെ എഐ ക്യാമറകൾ സ്ഥാപിക്കും. 232 കോടി ചെലവിലാണ് പദ്ധതി.കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232,25,50,286 രൂപ ഉപയോഗിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി കെല്‍ട്രോണിന്‍റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. ഓരോ മൂന്ന് മാസം കൂടുമ്പോഴും പദ്ധതിയുടെ പണം കൈമാറുന്നതിന് മുമ്പായി പ്രവര്‍ത്തനം കാര്യക്ഷമമാണോയെന്ന് ഈ മോണിറ്ററിങ് കമ്മറ്റി പരിശോധിക്കും. കേടായ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും കരാര്‍ ഒപ്പിടുക.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.