Sat. Jan 18th, 2025

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകല്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,158 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 44,998 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ 2328 കേസുകളാണ് വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ശരാശരി 5,555 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. അടുത്ത 10-12 ദിവസത്തേക്ക് കേസുകള്‍ വര്‍ധിക്കുമെന്നും അതിനു ശേഷം കുറയുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസില്‍ വര്‍ധനവുണ്ടെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ എണ്ണം കുറവാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗുരുതരമായ അസുഖങ്ങളുള്ള ആളുകള്‍ക്കിടയിലാണ് രോഗം മൂലം മരണങ്ങള്‍ ഉണ്ടാകുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം