Sat. Jan 11th, 2025

 

രാഷ്ട്രീയ എതിരാളികള്‍ക്കും ജനങ്ങള്‍ക്കുമെതിരെ കേന്ദ്രം പുതിയ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ബിജെപിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ ചാരപ്പണി ചെയ്യാനും ഇന്ത്യയുടെ രാഷ്ട്രീയ-ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ പുതിയ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പാര്‍ട്ടി വക്താവ് പവന്‍ ഖേരയാണ് ആരോപണം ഉന്നയിച്ചത്.
രാഷ്ട്രീയ എതിരാളികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ജനാധിപത്യ സ്ഥാപനങ്ങളുടേയും മറ്റും വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ‘പെഗസസ്’ പോലുള്ള പുതിയ ചാര സോഫ്റ്റ്‌വെയര്‍ കേന്ദ്രം സ്വന്തമാക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മിക്ക രാജ്യങ്ങളും കരിമ്പട്ടികയില്‍ പെടുത്തിയ പെഗസസിനേക്കാള്‍ മോശം പേരുള്ള കമ്പനിയില്‍നിന്ന് ചാരസോഫ്റ്റ്‌വെയര്‍ കൊണ്ടുവരാനാണ് മോദി സര്‍ക്കാറിന്റെ ശ്രമമമെന്ന് ഖേര പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും പുതിയ ചാരസോഫ്റ്റ്‌വെയര്‍ ഇടപാടിന് അനുമതി നല്‍കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം