ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 6000 കടന്നു. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 6050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5335 കേസുകളായിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 13 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 28,303 സജീവ കേസുകളാണുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളം, മഹാരാഷ്ട്ര,കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. 0.14 ശതമാനമാണ് കേരളത്തിലെ സജീവ കേസുകളുടെ നിരക്ക്. 1.05 ശതമാനമാണ് മരണ നിരക്ക്. കേരളത്തില്‍ നിലവില്‍ 1936 പുതിയ കേസുകളാണുള്ളത്. കേരളത്തിലെ സജീവ കേസുകളുടെ നിരക്ക് 9422 ലാണ്. 742 പേര്‍ രോഗ മുക്തരായി. കര്‍ണാടകയില്‍ 323 പുതിയ കേസുകളും തമിഴ്‌നാട്ടില്‍ 273 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.