Wed. Dec 18th, 2024

പാറ്റ്‌ന: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി ഇന്ത്യയെ മാറ്റുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1857ലെ കലാപ നായകന്‍ വീര്‍ കുന്‍വര്‍ സിങ് അനുസ്മരണ യോഗം ബീഹാറില്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വാക്‌സിനേഷന്‍ പ്രക്രിയയിലും, കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിലും, ദരിദ്രര്‍ക്ക് റേഷന്‍ നല്‍കുന്നതിലും മോദി സർക്കാർ വലിയ വിജയമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെ പോസ്റ്ററുകള്‍ കൂടുതല്‍ ഒട്ടിച്ചെന്ന് കരുതി ജംഗിള്‍ രാജിന്റെ ഓര്‍മ്മകള്‍ മാച്ചു കളയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ട് പ്രതിപക്ഷമായ ആര്‍ജെഡി സഖ്യത്തോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് അമിത് ഷായുടെ ബീഹാര്‍ സന്ദര്‍ശനം.