Fri. Apr 26th, 2024

പഞ്ചാബിൽ മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ 184 വിഐപികളുടെ സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചു. മുൻമന്ത്രി ചരൺജിത്ത് സിങ് ഛന്നി, ഗുരുദർശൻ സിങ്, ഉദയ്‌ബിർ സിങ്, ഗുരുദർശൻ ബ്രാർ തുടങ്ങിയവരുടെ കുടുംബാംഗങ്ങൾക്ക് അടക്കമുള്ള  സുരക്ഷയും പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച 12-ന് എം.പി.മാരുടെയും എം.എല്‍.എ.മാരുടെയും സുരക്ഷ പിന്‍വലിച്ചിരുന്നു.സുർജിത് സിങ് രക്ര, ബീബി ജാഗിർ കൗർ, തോത സിങ്, വരീന്ദർ സിങ് ബജ്‌വ, സന്തോഷ് ചൗധരി, ദീപ് മൽഹോത്ര എന്നിവരുടെയും സുരക്ഷ പിൻവലിച്ചിട്ടുണ്ട്.

ഇതിനിടെ ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മാസം പൂർത്തിയാക്കിയ സാഹചര്യത്തിൽ പഞ്ചാബിൽ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് ആം ആദ്മി പാർട്ടി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജുലൈ ഒന്ന് മുതൽ ഇത് നടപ്പിലാക്കും. ആം ആദ്മി പാർട്ടിയുടെ വാഗ്ദാനമായിരുന്ന വാതിൽപ്പടി റേഷൻ വിതരണ പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും വന്നിരിക്കുന്നത്.