Thu. Apr 25th, 2024
ബെ​യ്ജി​ങ്:

വീ​ണ്ടും കൊ​വി​ഡ് ഭീ​ഷ​ണി ഭ​യ​ന്ന് 26 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ വ​സി​ക്കു​ന്ന ചൈനീസ് സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ങ്ഹാ​യി​യി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്ഡൗ​ൺ തു​ട​ങ്ങി. വ​ൻ​തോ​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും കൊ​വി​ഡ് വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​ത് ചെ​റു​ക്കാ​നു​മാ​ണ് ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ജോ​ലി സ്ഥ​ല​ങ്ങ​ളു​മു​ള്ള ഷാ​ങ്ഹാ​യ് ചെ​റു ലോ​ക്ഡൗ​ണു​ക​ളി​ലൂ​ടെ​യാ​ണ് മു​ൻ കൊവി​ഡ് ഭീ​ഷ​ണി​ക​ളെ നേ​രി​ട്ട​ത്. ര​ണ്ടു വ​ർ​ഷം മു​മ്പ് കൊ​റോ​ണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന് ശേ​ഷ​മു​ള്ള ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ ലോ​ക്ഡൗ​ൺ ആ​ണി​ത്.

കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നാ​ൽ ഷാ​ങ്ഹാ​യി​ലെ പു​ഡോ​ങ് സാ​മ്പ​ത്തി​ക ജി​ല്ല​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ളി വ​രെ അ​ട​ച്ചി​ടു​മെ​ന്ന് പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ലോ​ക്ഡൗ​ണി​ന്റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ, ന​ഗ​ര​ത്തെ വി​ഭ​ജി​ക്കു​ന്ന ഹു​വാ​ങ്‌​പു ന​ദി​യു​ടെ പ​ടി​ഞ്ഞാ​റു​ള്ള ഡൗ​ൺ​ടൗ​ൺ പ്ര​ദേ​ശ​ത്ത് വെ​ള്ളി​യാ​ഴ്ച അ​ഞ്ചു ദി​വ​സ​ത്തെ ലോ​ക്ഡൗ​ൺ ആ​രം​ഭി​ക്കും.