ബെയ്ജിങ്:
വീണ്ടും കൊവിഡ് ഭീഷണി ഭയന്ന് 26 ദശലക്ഷം ജനങ്ങൾ വസിക്കുന്ന ചൈനീസ് സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിയിൽ തിങ്കളാഴ്ച ലോക്ഡൗൺ തുടങ്ങി. വൻതോതിൽ പരിശോധന നടത്താനും കൊവിഡ് വ്യാപകമായി പടരുന്നത് ചെറുക്കാനുമാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.
താമസസൗകര്യങ്ങളും ജോലി സ്ഥലങ്ങളുമുള്ള ഷാങ്ഹായ് ചെറു ലോക്ഡൗണുകളിലൂടെയാണ് മുൻ കൊവിഡ് ഭീഷണികളെ നേരിട്ടത്. രണ്ടു വർഷം മുമ്പ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ ലോക്ഡൗൺ ആണിത്.
കൂട്ട പരിശോധന നടക്കുന്നതിനാൽ ഷാങ്ഹായിലെ പുഡോങ് സാമ്പത്തിക ജില്ലയും സമീപ പ്രദേശങ്ങളും വെള്ളി വരെ അടച്ചിടുമെന്ന് പ്രാദേശിക സർക്കാർ അറിയിച്ചു. ലോക്ഡൗണിന്റെ രണ്ടാം ഘട്ടത്തിൽ, നഗരത്തെ വിഭജിക്കുന്ന ഹുവാങ്പു നദിയുടെ പടിഞ്ഞാറുള്ള ഡൗൺടൗൺ പ്രദേശത്ത് വെള്ളിയാഴ്ച അഞ്ചു ദിവസത്തെ ലോക്ഡൗൺ ആരംഭിക്കും.