Sat. Feb 1st, 2025
തൃശൂ‍ർ:

സി പി എം ഭരിക്കുന്ന സഹകരണ ബാങ്കിൽ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്ത് ജീവനക്കാർ. തൃശൂർ സർവീസ് സഹകരണ ബാങ്കിലാണ് ജീവനക്കാർ ജോലിക്കെത്തിയത്. കമ്പ്യൂട്ടർ സർവീസ് ചെയ്യുകയാണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം. ബാങ്കിന്‍റെ പ്രവര്‍ത്തനം നടക്കുന്നില്ലെന്നും ജീവനക്കാര്‍ പണിമുടക്കുമായി സഹകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്കിന്‍റെ രണ്ടു ഷട്ടറുകളും താഴിട്ട് പൂട്ടിയിരുന്നു. എന്നാല്‍ അകത്ത് ജീവനക്കാരുണ്ടെന്നറിഞ്ഞ് ബി ജെ പി പ്രവര്‍ത്തകരടക്കം പ്രതിഷേധുമായെത്തിയിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇതിനു പിന്നാലെ സര്‍വര്‍ ഡൗണായതുകൊണ്ട് കമ്പ്യൂട്ടര്‍ സര്‍വീസിങ്ങാണ് നടക്കുന്നതെന്ന് ബാങ്ക് സെക്രട്ടറി വ്യക്തമാക്കിയത്.