Sun. Dec 22nd, 2024
മറയൂർ:

ശുദ്ധജലമില്ലാത്തതിൽ നടുറോഡിൽ കിടന്നു യുവാവിന്റെ പ്രതിഷേധം. കാന്തല്ലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ശുദ്ധജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കോവിൽക്കടവ് സ്വദേശി ചന്ദ്രൻ നടുറോഡിൽ കിടന്നു പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ മറയൂർ– കാന്തല്ലൂർ റോഡിലെ കോവിൽക്കടവ് ഓട്ടോ സ്റ്റാൻഡിനു പരിസരത്തെ നടുറോഡിലായിരുന്നു പ്രതിഷേധം. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

പഞ്ചായത്ത് മെംബറും നാട്ടുകാരും ചേർന്ന് ചന്ദ്രനെ അനുനയിപ്പിച്ചാണ് സമരം അവസാനിപ്പിച്ചത്. കോവിൽക്കടവിൽ ശുദ്ധജലം കിട്ടാതായിട്ടു 4 വർഷത്തിൽ കൂടുതലായി. ശുദ്ധജലത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് ജനപ്രതിനിധികൾ അറിയിക്കുന്നണ്ടെങ്കിലും ഇതുവരെ ഒന്നും യാഥാർഥ്യമായിട്ടില്ല. നാട്ടുകാർ വിദൂര സ്ഥലങ്ങളിൽ നിന്നാണ് ശുദ്ധജലം കൊണ്ടുവരുന്നത്.