കിയവ്:
യുക്രെയ്നില്‍ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രം വെള്ളിയാഴ്ച കാലിബര്‍ ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ. മാര്‍ച്ച് 24ന് വൈകീട്ട് കാലിബര്‍ ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് കിയവിനടുത്തുള്ള കലിനിവ്ക ഗ്രാമത്തിലെ ഇന്ധന കേന്ദ്രം ആക്രമിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സൈനികര്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന യുക്രെയ്നിലെ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രമാണിതെന്ന് മന്ത്രാലയം അവകാശപ്പെട്ടു. യുക്രെയ്നില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ച ശേഷം അവരുടെ 260 ലധികം ഡ്രോണുകള്‍, 1,580ലേറെ ടാങ്കുകളും കവചിത വാഹനങ്ങളും 204 വിമാനവേധ ആയുധ സംവിധാനങ്ങളും നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.