Sun. Dec 22nd, 2024
കൊച്ചി:

എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന ക്ഷേത്ര പൂജാരി അറസ്റ്റിൽ . കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിൻ ആണ് കൊച്ചിയിൽ അറസ്റ്റിലായത്. 25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവർന്നത്.

ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ തിരുവാഭരണമാണ് ഇയ‍ാൾ കവർന്നത്. പൂജാരിക്കെതിരെ മറ്റ് മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു.