Wed. Jan 22nd, 2025
ലണ്ടൻ:

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ഇന്ന് ലണ്ടൻ ജയിലിൽ കാമുകി സ്റ്റെല്ല മോറിസിനെ വിവാഹം ചെയ്യും. ജൂലിയൻ അസാൻജിന്റെ പങ്കാളിയായ സ്റ്റെല്ല മോറിസിനെ തെക്കുകിഴക്കൻ ലണ്ടനിലെ വൻ സുരക്ഷയുള്ള ജയിലിൽ വെച്ചാണ് വിവാഹം കഴിക്കുക. നാല് അതിഥികളും രണ്ട് ഔദ്യോഗിക സാക്ഷികളും രണ്ട് സുരക്ഷാ ഗാർഡുകളും പങ്കെടുക്കുന്ന ചെറിയ ചടങ്ങിലാകും വിവാഹം.

യു എസ് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും വിക്കിലീക്‌സ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളിൽ വിചാരണ നേരിടുകയാണ് അസാൻജ്. 2019 മുതൽ ബെൽമാർഷ് ജയിലിൽ തടവിലാണ് ഈ 50കാരൻ.

അതിനുമുമ്പ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം താമസിച്ചിരുന്നു. എംബസിയിൽ താമസിക്കുമ്പോൾ തന്നേക്കാൾ പത്ത് വയസ് ഇളപ്പമുള്ള അഭിഭാഷക സ്റ്റെല്ല മോറിസിനൊപ്പം ആയിരുന്നു കഴിഞ്ഞിരുന്നത്. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ട് മക്കളുണ്ട്. 2015ലാണ് ഇരുവരും കണ്ടുമുട്ടുന്നത്.