Thu. Apr 25th, 2024
മോ​സ്കോ:

വ​ഞ്ച​ന, കോ​ട​തി​യ​ല​ക്ഷ്യ കേ​സു​ക​ളി​ൽ റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്‌​സി ന​വാ​ൽ​നി​യെ ഒ​മ്പ​ത് വ​ർ​ഷം ത​ട​വു​ശി​ക്ഷ​ക്ക് വി​ധി​ച്ചു. പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ ക​ടു​ത്ത വി​മ​ർ​ശ​ക​നെ ക​ഴി​യു​ന്ന​ത്ര കാ​ലം ജ​യി​ലി​ൽ അ​ട​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ഈ ​നീ​ക്കം ക​രു​ത​പ്പെ​ടു​ന്ന​ത്.

1.2 ദ​ശ​ല​ക്ഷം റൂ​ബി​ൾ (ഏ​ക​ദേ​ശം 8.75 ല​ക്ഷം രൂ​പ) പി​ഴ​യും അ​ട​ക്ക​ണം. വി​ധി​ക്കെ​തി​രെ ന​വാ​ൽ​നി​ക്ക് അ​പ്പീ​ൽ ന​ൽ​കാം. സ്വ​ന്തം ഫൗ​ണ്ടേ​ഷ​നാ​യി സ്വ​രൂ​പി​ച്ച പ​ണം അ​പ​ഹ​രി​ച്ച​തും വി​ചാ​ര​ണ​ക്കി​ടെ ജ​ഡ്ജി​യെ അ​പ​മാ​നി​ച്ച​തു​മാ​യ കു​റ്റ​മാ​ണ് ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​രോ​പ​ണം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് ന​വാ​ൽ​നി ആ​രോ​പി​ക്കു​ന്നു. 13 വ​ർ​ഷം ത​ട​വും 1.2 ദ​ശ​ല​ക്ഷം റൂ​ബി​ൾ പി​ഴ​യു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.