Thu. Dec 19th, 2024
ബീജിംഗ്:

ചൈനയിൽ വീണ്ടും കൊവിഡ് രൂക്ഷമായതോടെ രാജ്യത്തെ നിയന്ത്രണങ്ങളും കടുപ്പിക്കുന്നു. ദിനംപ്രതി രാജ്യത്ത് കേസുകൾ വ‍ർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 4000 ത്തിൽ അധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് വർഷത്തിനിടെ ചൈനയിലെ കൊവിഡ് കണക്ക് ഇപ്പോഴാണ് ഇത്രയധികം രൂക്ഷമാകുന്നത്.

ജിലിൻ, ചാൻചൻ പ്രവിശ്യകളിലാണ് ഇപ്പോൾ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ പ്രവിശ്യകളിൽ കടുത്ത ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 45 ലക്ഷം പേർ ഉളള ജിലിൻ നഗരത്തിൽ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുത് എന്നാണ് നിർദേശം. 90 ലക്ഷം പേരുള്ള ചാൻചൻ പ്രവിശ്യയിൽ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങാൻ മാത്രമാണ് അനുമതി.