Wed. Jan 22nd, 2025

ബാഴ്‌സലോണ സ്‌ട്രൈക്കർ പിയറി-എമെറിക്ക് ഔബമെയാങ് ഇപ്പോൾ ‘ഓൺ എയർ’ ആണ്. കാരണം മറ്റൊന്നുമല്ല, താരത്തിൻ്റെ ഗോൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഡ്രാഗൺ ബോൾ Z’ ആനിമേഷൻ കഥാപാത്രമായ ‘ഗോകു’വിനെ അനുസ്മരിപ്പിക്കുന്നതാണ് എമെറിക്കിൻ്റെ ആഘോഷ പ്രകടനം.

ബദ്ധവൈരികളായ റയൽ മാഡ്രിഡിനെതിരായ നിർണായക എൽ ക്ലാസിക്കോ മത്സരത്തിനിടെയാണ് അദ്ദേഹത്തിൻ്റെ വൈറൽ ആഘോഷം. 51-ാം മിനിറ്റിൽ നേടിയ ഗോളിന് ശേഷമാണ് ഔബമെയാങ്ങിന്റെ വേറിട്ട ആഘോഷം ജനശ്രദ്ധയാകർഷിച്ചത്. ആദ്യമൊന്നും കാണികൾക്ക് സംഭവം കത്തിയില്ല.

ടോണി ക്രൂസ് അടക്കമുള്ളവർ മൂക്കത്ത് വിരൽ വെച്ചു. പലരും അതിശയത്തോടെ നോക്കി നിന്നു. പിന്നീടാണ് “ഇത് നമ്മടെ ഗോകുവല്ലേ” എന്ന് ആരാധകർ മനസിലാക്കുന്നത്. എന്തായാലും സംഭവം വൈറലായി. അതേസമയം എൽ ക്ലാസിക്കോയിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ ബാഴ്സ തകർത്തത്.