Wed. Jan 22nd, 2025
ഡൽഹി:

ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 29 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തന്നെ തിരികെ നൽകി ഓസ്‌ട്രേലിയ. ആറ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുരാവസ്തുക്കളാണ് രാജ്യത്തേക്ക് തിരികെ എത്തിയിരിക്കുന്നത്. ശിവൻ, മഹാവിഷ്ണു, അവതാരങ്ങൾ, ജൈന പാരമ്പര്യം വ്യക്തമാക്കുന്ന പുരാവസ്തുക്കൾ, ഛായാചിത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയെല്ലാം അതിൽ പെടുന്നു.

ഈ പുരാവസ്തുക്കൾ 9-10 നൂറ്റാണ്ടുകൾ വരെയുള്ള വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ളതാണ്. മണൽക്കല്ല്, മാർബിൾ, വെങ്കലം, താമ്രം, കടലാസ് എന്നിങ്ങനെ വിവിധ വസ്തുക്കളിൽ നിർമ്മിച്ചിരിക്കുന്ന ശിൽപങ്ങളും ചിത്രങ്ങളുമാണ് ഇവ. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പുരാതന വസ്തുക്കളാണ് ഇവ. ഓസ്‌ട്രേലിയയിൽ നിന്ന് തിരികെയെത്തിയ ഈ പുരാവസ്തുക്കൾ പ്രധാനമന്ത്രി മോദി പരിശോധിച്ചു.