Sat. Nov 23rd, 2024
ദില്ലി:

ബിജെപി സ‍ർക്കാർ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുകയാണെന്ന ആരോപണത്തിൽ പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാവിക്ക് എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. കൊളോണിയൽ കാലത്ത് ആരംഭിച്ച ഇം​ഗ്ലീഷ് മീഡിയം വിദ്യാഭ്യാസ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്ത്യൻവൽക്കരണം പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാണെന്ന് നായിഡു പറഞ്ഞു. “നമ്മുടെ വേരുകളിലേക്ക് മടങ്ങാൻ, നമ്മുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം അറിയാൻ, നമ്മുടെ വേദങ്ങളിലെയും ഗ്രന്ഥങ്ങളിലെയും മഹത്തായ നിധി അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു..ഞങ്ങൾ കാവിവൽക്കരിക്കുകയാണെന്ന് അവർ പറയുന്നു..കാവിക്ക് എന്താണ് കുഴപ്പം? എനിക്കത് മനസ്സിലാകുന്നില്ല.” – നായിഡു പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ദേവ സംസ്‌കൃതി വിശ്വ വിദ്യാലയത്തിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.